Kerala

കാഞ്ഞിരപ്പള്ളിയിൽ മകൻ പിതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി അറസ്റ്റിൽ

കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മകൻ അച്ഛനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജാണ്(57) മരിച്ചത്. മകൻ രാഹുൽ ഷാജിയാണ് ഇന്നലെ വൈകുന്നേരം 3 മണിയോടെ ഷാജിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചത്

വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോർ തുറന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചിരുന്ന രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് ഷാജിയെ അടിക്കുകയായിരുന്നു

നാട്ടുകാർ ചേർന്ന് ഷാജിയെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button