Kerala

സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ ഉദ്ഘാടനം; മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാണിച്ചെന്ന് വിഡി സതീശൻ

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിന്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെയാണ് വിമർശനം. 10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിത്.

പെരിയ ഇരട്ടക്കൊലക്കേസ് വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതാണ്. കൊലപാതകം ചെയ്തതും ചെയ്യിച്ചതും എല്ലാം സിപിഎമ്മാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിന് വേണ്ടി ചെലവഴിച്ചു. ശക്തമായ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുന്നു. കൃപേഷിനെയും ശരത് ലാലിനെയും എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്

കൊല നടത്തിയ പ്രതികളെ എവിടെ ഒളിപ്പിക്കണമെന്നും തീരുമാനിച്ചതും സിപിഎമ്മാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വരുന്നുവെന്നും സതീശൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!