അമേരിക്കയിലെ ന്യൂകാസിൽ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിലെ ന്യൂകാസിൽ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു വിജയനഗരത്തിലെ ഹോളോവേൾഡ് റോബോട്ടിക്‌സ് കമ്പനി സിഇഒ ഹർഷവർധന കിക്കേരി(57), ഭാര്യ ശ്വേത പന്യം(44), മകൻ ദ്രുവ കിക്കേരി(14) എന്നിവരാണ് മരിച്ചത്.
ശ്വേതയെയും ദ്രുവയെയും കൊലപ്പെടുത്തിയ ശേഷം ഹർഷവർധന സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. സംഭവസമയത്ത് ഏഴ് വയസുള്ള മകൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഈ കുട്ടി രക്ഷപ്പെട്ടു. വെടിയൊച്ച കേട്ട് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.
ഹർഷവർധന ടെക് മേഖലയിൽ അമേരിക്ക, ചൈന, ജപ്പാൻ എന്നിവിടങ്ങളിലായി 44 രാജ്യാന്തര പേറ്റന്റ് നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഗോൾഫ് സ്റ്റാർ പുരസ്‌കാരം, ഇൻഫോസിസ് എക്‌സലൻസ് അവാർഡ്, ഭാരത് പെട്രോളിയം സ്‌കോളർഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല