Kerala

ഇന്ദികയെ അഭിജിത്ത് കൂട്ടിക്കൊണ്ടുപോയത് 4 മാസം മുമ്പ്; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം പാലോട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലിയൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പെരിങ്ങമല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദികയാണ്(25) മരിച്ചത്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം

ഭർത്താവ് അഭിജിത്തിനെതിരെ ശശിധരൻ പോലീസിൽ പരാതി നൽകി. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിന് ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു. മകൾ ഭർതൃവീട്ടിൽ പീഡനം നേരിട്ടതായും മരണത്തിൽ ദൂരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ദികയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു ഇന്ദി. നാല് മാസം മുമ്പാണ് അഭിജിത്ത് ഇന്ദികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതും അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായതും. അതേസമയം വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറയുന്നു.

Related Articles

Back to top button
error: Content is protected !!