Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് സാധ്യതയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്

മലയോര മേഖലയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം വിവിധ ജില്ലകളിൽ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്

അൾട്രാ വയലറ്റ് സൂചികയിൽ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകൾ ഓറഞ്ച് ലെവലിൽ തുടരുകയാണ്.

Related Articles

Back to top button
error: Content is protected !!