World
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ; 24 മണിക്കൂറിൽ 38 പേർ കൂടി കൊല്ലപ്പെട്ടു

ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ ഗാസ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ. ബന്ദികളെ വിട്ടയക്കാൻ വൈകും തോറും തിരിച്ചടി അതിശക്തമായിരിക്കുമെന്നും നെതന്യാഹൂ പറഞ്ഞു. ഇന്നലെ രാത്രി ചേർന്ന സുരക്ഷാ യോഗത്തിൽ ഗാസയിലെ സൈനിക നടപടി ശക്തമാക്കാൻ നെതന്യാഹു നിർദേശം നൽകിയിട്ടുണ്ട്
ഗാസയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. സെയ്തൂൻ, ടെൽ അൽ ഹവ പ്രദേശങ്ങളിലുള്ളവരോടാണ് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു
പൂർണശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചു എന്നാണ് നെതന്യാഹു ഇന്നലെ പ്രതികരിച്ചത്. വെടിനിർത്തൽ സമയം അവസാനിച്ചതോടെയാണ് ഗാസയിലേക്ക് ഇസ്രായേൽ വ്യാപക ആക്രമണം ആരംഭിച്ചത്.