National

രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു മാസം; ഭീകരർ ഇപ്പോഴും കാണാമറയത്ത്

രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു മാസം തികയുന്നു. ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരു വിദേശിയടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒരു മാസമായിട്ടും ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ ഓപറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നൽകിയിരുന്നു. എങ്കിലും ആക്രമണം നടത്തിയ ഭീകരർ ഇപ്പോഴും കാണാമറയത്ത് നിൽക്കുകയാണ്. രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്തം ആർക്കെന്ന അന്വേഷണവും എവിടെയും എത്തിയിട്ടില്ല

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ടിആർഎഫ് എന്ന ലഷ്‌കർ നിയന്ത്രിത സംഘടന ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരിൽ ഉയർന്ന ജനകീയ പ്രതിഷേധം ടെററിസ്റ്റ് ഗ്രൂപ്പുകളെ പോലും ഞെട്ടിച്ചിരുന്നു. ഭീകരതക്കെതിരെ ജമ്മു കാശ്മീർ ജനത ഒന്നാകെ തെരുവിലിറങ്ങി. രാജ്യം ഒറ്റക്കെട്ടായി ഭീകരതക്കെതിരെ നീങ്ങുന്നതും പിന്നീട് കണ്ടു.

Related Articles

Back to top button
error: Content is protected !!