Kerala

കൂടത്തായി കൂട്ടക്കൊല കേസ് പ്രതി ജോളി വിവാഹമോചിതയായി

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹമോചിതയായി. ജോളിക്കെതിരെ ഭർത്താവ് പൊന്നാമുറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബ കോടതിയാണ് പരിഗണിച്ചത്. 2021ൽ നൽകിയ ഹർജി പലതവണ പരിഗണിച്ചിട്ടും എതിർഭാഗം ഹാജരാകാത്തതിനാൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു

കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും ഇതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു കോടതിയെ സമീപിച്ചത്. ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളി ആണെന്നും തന്നെയും കേസിൽ പെടുത്താൻ വ്യാജ മൊഴി നൽകിയെന്നും ഷാജു ഹർജിയിൽ വിശദമാക്കിയിരുന്നു

കൂടത്തായിയിൽ 2002 മുതൽ 2016 വരെയുള്ള സമയത്ത് ഒരു കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. പൊന്നാമറ്റം ടോം തോമസ്(66), ഭാര്യ അന്നമ്മ തോമസ്(60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്(40), അന്നമ്മയുടെ സഹോദരൻ മാത്യു(68), ഷാജുവിന്റെ ആദ്യ ഭാര്യ സിലി(44), മകൾ ആൽഫൈൻ(2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!