തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധന ആരംഭിച്ചു. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശമാണ് വന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് എയർപോർട്ടിൽ ഇ-മെയിൽ ആയി ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. പിന്നാലെ വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കർശനമാക്കി. മുമ്പും വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണികൾ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു.
പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.