Kerala
പാലക്കാട്ടെ റെയ്ഡിന് നിർദേശം നൽകിയത് മന്ത്രി എംബി രാജേഷ് എന്ന് കെ സുധാകരൻ
പാലക്കാട്ടെ റെയ്ഡ് മന്ത്രി എംബി രാജേഷിന്റെ നിർദേശപ്രകാരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മന്ത്രി പോലീസിന് നേരിട്ട് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് എംബി രാജേഷ് പോലീസിനോട് പറഞ്ഞു.
സ്ത്രീകളെ അപമാനിച്ച പോലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യും. പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം കൂടുമെന്നും സുധാകരൻ പറഞ്ഞു. പോലീസ് കാണിച്ചത് നെറികേടാണ്. ഈ അതിക്രമം യുഡിഎഫിന് അനുകൂല അവസ്ഥയുണ്ടാക്കും.
ഈ പരിശോധനയുടെ ദുരന്തം എൽഡിഎഫ് അനുഭവിക്കും. ബിന്ദുവും ഷാനിമോളും പെരുമാറിയത് ധീരതയോടെയാണെന്നും സുധാകരൻ പറഞ്ഞു