Kerala

സാരി വിവാദത്തില്‍ കല്യാണ്‍ സില്‍ക്‌സ്; മൃദംഗ വിഷന് സാരി നല്‍കിയത് 390 രൂപക്ക് അവര്‍ വിറ്റത് 1600 രൂപക്ക്

ഗുരുതര ആരോപണവുമായി കല്യാണ്‍ സില്‍ക്‌സ് അധികൃതര്‍

ദിവ്യ ഉണ്ണിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് സാരി വിവാദം. എം എല്‍ എക്ക് പരുക്കേറ്റ സംഭവത്തിന് പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നത്. നൃത്ത പരിപാടികക്് പങ്കെടുക്കാന്‍ എത്തിയവരില്‍ നിന്ന് 1600 രൂപ സാരി ഇനത്തില്‍ ഈടാക്കിയെന്നും സാരി നല്‍കിയത് കല്യാണ്‍ സില്‍ക്‌സ് ആയിരുന്നുവെന്നുമാണ് വിവാദം. എന്നാല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് കല്യാണ്‍ സില്‍ക്‌സ്.

അവരുടെ വിശദീകരണം.

്’ഡിസംബര്‍ 29, 2024 കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൃദംഗ നാദം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍ വ്യക്തത വരുത്തുവാനാണ് കല്യാണ്‍ സില്‍ക്‌സ് അറിയിപ്പിലൂടെ ഉദ്ദേശിക്കുന്നത്. കലാരംഗത്തുള്ള പുത്തന്‍ ചലനങ്ങളെ ലാഭേച്ഛ കൂടാതെ പ്രോത്സാഹിപ്പിക്കുന്നത് കാലാകാലങ്ങളായി കല്യാണ്‍ സില്‍ക്‌സിന്റെ രീതിയാണ്. കല്യാണ്‍ സില്‍ക്‌സ് കേരളത്തിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ വസ്ത്ര വ്യാപാര ശൃംഖല ആയതുകൊണ്ട് മൃദംഗനാദത്തിന്റെ സംഘാടകര്‍ 12,500 സാരികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്.’ കല്യാണ്‍ സില്‍ക്‌സ് വ്യക്തമാക്കുന്നു.

ഈ പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടിയുടെ വേദിയില്‍ ഉണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്.

Related Articles

Back to top button
error: Content is protected !!