GulfSaudi Arabia
കാറുകള്‍ കൂട്ടിയിടിച്ച് സൗദിയില്‍ കായംകുളം സ്വദേശി മരിച്ചു

ദമാം: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കായംകുളം സ്വദേശിയായ യുവാവ് മരിച്ചു ഹുഫൂഫിന് സമീപത്തു വെച്ചായിരുന്നു അപകടം. ചേരാവള്ളി സറീന മന്‍സില്‍ ആഷിക് അലി (29) ആണ് മരിച്ചത്. സൗദിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുമായി വരവേയാണ് അപകടമുണ്ടായത്.
സൗദി പൗരന് ഓടിച്ച കാറുമായി ആഷിക് അലിയുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു.ആഷിക് സംഭവസ്ഥലത്തും സ്വദേശി പൗരന് ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്. ആഷിക്ക് ഓടിച്ച വാഹനത്തിലെ തൊഴിലാളികളായ ബംഗ്ലാദേശികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ അഹ്സയിലെ കിംഗ് ഫഹദ് ആശുപത്രി മോര്ച്ചയിലേക്കു മാറ്റിയ മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.