കോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു, തോന്നുമ്പോൾ കയറി വരാൻ പാർട്ടി വഴിയമ്പലമല്ല; ജിന്റോ ജോൺ
കൊച്ചി: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്. പദ്മജയെ തിരിച്ചെടുക്കാൻ ധൃതി കൂട്ടുന്ന നേതൃത്വത്തിനെതിരേയാണ് ജിന്റോയുടെ വിമർശനം.
കോൺഗ്രസിൽ നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു. ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയാത്തവർക്ക് വേണ്ടി പോലും പരവതാനി വിരിക്കുകയാണ് നേതൃത്വം. ബിജെപിയടക്കമുള്ള പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാൻ തിരക്കുകൂട്ടുന്നവർ പൊടിക്ക് അടങ്ങണം. സാധാരണ പ്രവർത്തകരെ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളെ ആക്ഷേപിച്ച് ഇറങ്ങിപ്പോയവർ തിരികെ വരുമ്പോൾ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണം. ആക്ഷേപിച്ച് ഇറങ്ങിപ്പോയവർക്ക് തോന്നുമ്പോൾ തിരികെ കയറി വരാൻ കോൺഗ്രസ് പാർട്ടി വഴിയമ്പലമല്ലെന്നും ജിന്റോ ജോൺ പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അരിയിൽ ഷുക്കൂർ വധക്കേസ്; ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്നതിന് മതിയായ തെളിവില്ല: വിചാരണക്കോടതി

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം: തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ

അരിയിൽ ഷുക്കൂർ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം: ആറ് പ്രതികൾക്ക് ജാമ്യം

പത്മജ വേണുഗോപാൽ ബി.ജെ.പി വിട്ടു: ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു; ഞാൻ ജനിച്ചു വീണത് കോൺഗ്രസിലാണ്’

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം. ഷാജിക്ക് ആശ്വാസം; വിജിലൻസ് കേസും തുടർനടപടികളും റദ്ദാക്കി ഹൈക്കോടതി
