National

ഒറ്റ വര്‍ഷംകൊണ്ട് ലക്ഷപ്രഭുവിനെ കോടീശ്വരനാക്കിയ ഓഹരിയെ അറിയാം

മുംബൈ: വെറും ഒരു വര്‍ഷത്തിനിടെ 54,700 ശതമാനം വളര്‍ച്ച നേടിയ ഒരു ഓഹരിയുണ്ടെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് വിശ്വസിക്കാന്‍ സാധിക്കുക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഈ ഓഹരി ഇന്ത്യന്‍ ഓഹരി വിപണിയില്‍ റോക്കറ്റ് വേഗതയില്‍ കുതിച്ചുയര്‍ന്നത്. ഇത്തരം നിരവധി ഓഹരികളുണ്ടെന്നതാണ് യാഥാര്‍ഥ്യം. അവയെ കൃത്യസമയത്ത് കണ്ടെത്തുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നതിലാണ് മിടുക്കെന്നു മാത്രം.

ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ്
ലക്ഷപ്രഭുവിനെ കോടിശ്വരനാക്കിയ അത്തരത്തില്‍ ഒരു ഓഹരിയാണ് ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ്. ആരേയും അമ്പരപ്പിക്കുന്ന വേഗത്തിലാണ് ഈ ഓഹരി കുതിച്ചുയര്‍ന്നത്. ശ്രീ അധികാരി ബ്രദേഴ്‌സ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ് ബിഎസ്ഇ അനലിറ്റിക്‌സ് പ്രകാരം 2,294 കോടി രൂപ വിപണി മൂലധനമുള്ളതും ടിവി പ്രക്ഷേപണത്തിലും സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തിലും നിക്ഷേപം നടത്തിയിട്ടുള്ളതുമായ ഒരു സ്‌മോള്‍ക്യാപ് ഓഹരിയാണിത്.

904.20 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച ബിഎസ്ഇയില്‍ ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.23 ശതമാനം വളര്‍ച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 48 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 1,779.44 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനുള്ളില്‍ ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ഓഹരി നേടിയത്. അതായത് 856 രൂപയാണ് ഓഹരി വിലയില്‍ കൂടിയത്. 2024ല്‍ ഇതുവരെ 26,572 ശതമാനത്തിന്റെ വളര്‍ച്ച. 2024- ജനുവരി ഒന്നാം തീയ്യതി 3.39 രൂപയായിരുന്നു ഓഹരിയുടെ വിലയെന്ന് ഓര്‍ക്കണം.

നിലവിലെ ഓഹരി വിലയായ 904.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന ഓഹരി വില. 41.57 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഓഹരികളുടെ രണ്ട്, മൂന്ന്, അഞ്ച്, പത്ത് വര്‍ഷത്തെ വരുമാനം യഥാക്രമം 35,498 ശതമാനം, 34,411 ശതമാനം, 36,806 ശതമാനം, 858 ശതമാനം എന്നിങ്ങനെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 54,700 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

1 വര്‍ഷം മുന്‍പ് ആരെങ്കിലും 1 ലക്ഷം രൂപയ്ക്ക് ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ഓഹരി വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ മൂല്യം 6 കോടി രൂപയ്ക്ക് മുകളിലായിട്ടുണ്ടാകും. 10 ലക്ഷത്തിന് 5 ലക്ഷം പലിശ നേടാം, അതും 2,222 ദിവസത്തിനുള്ളില്‍. ശ്രീ അധികാരി ബ്രദേഴ്സ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലെ വരുമാനം ഒരു കോടി രൂപയായിരുന്നു. അറ്റാദായം 7 ലക്ഷം രൂപയും. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഓഹരിയുടെ വരുമാനം (ഇപിഎസ്) ഒരു ഷെയറിന് 0.03 രൂപയാണ്. ഓരോ സ്റ്റോക്കിലും ഒരു കമ്പനി എത്ര പണം സമ്പാദിക്കുന്നുവെന്ന് ഇപിഎസ് സൂചിപ്പിക്കുന്നു.

വലിയ പദ്ധതികള്‍ അടുത്ത 6 മുതല്‍ 8 വരെ പാദങ്ങളില്‍ നല്ല സാമ്പത്തിക ഫലങ്ങള്‍ കമ്പനി പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ മീഡിയ ഫുട്പ്രിന്റ് വിപുലീകരിക്കുന്നതിലും ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിക്കുന്നതിന് സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാനേജ്മെന്റിന്റെ വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള തന്ത്രപരമായ കാഴ്ചപ്പാടില്‍ മാര്‍ക്കറ്റ് വിദഗ്ധര്‍ പോസിറ്റീവായാണ് ഈ കമ്പനിയുടെ കാര്യത്തില്‍ പ്രതികരിക്കുന്നത്്.

(ഇത് ഒരിക്കലും ഓഹരികള്‍ വാങ്ങാനോ, കൈവശമുള്ളവ ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ലെന്ന് അറിയിക്കട്ടെ. ഓഹരികളിലേയും അനുബന്ധ മേഖലകളിലേയും നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം തീരുമാനം കൈക്കൊള്ളാന്‍. നിക്ഷേപവുമായി ബന്ധപ്പെട്ടുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് മെട്രോ ജേണല്‍ ഓണ്‍ലൈനോ, ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല. ഓഹരികളുടെ മുന്‍കാല പ്രകടനം ഭാവിയില്‍ തുടരണമെന്നു നിര്‍ബന്ധമില്ലെന്ന വസ്തുതയും നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതാണ്.)

Related Articles

Back to top button