Kerala
കോന്നി പാറമട ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു, ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്ത്

കോന്നി പയ്യാനമൺ അടുകാട് ചെങ്കുളം പാറമടിയൽ പാറയിടിഞ്ഞ് വീണ് കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു
ഒഡീഷ സ്വദേശി മഹാദേബ് പ്രധാന്റെ(51) മൃതദേഹമാണ് കണ്ടെത്തിയത്. ബിഹാർ സ്വദേശിയും ഹിറ്റാച്ചിയുടെ ഡ്രൈവറുമായ അജയ് കുമാർ റായിയെയാണ് ഇനി കണ്ടെത്താനുള്ളത്. പാറ ഇടിഞ്ഞു കൊണ്ടിരിക്കുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നത്
വലിയ പാറമടയുടെ മുകൾ ഭാഗത്ത് നിന്നും മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറ പൊട്ടിക്കുന്ന യന്ത്രത്തിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലുകൾക്ക് ശേഷം ഇന്ന വൈകിട്ട് 6.15ഓടെയാണ് മഹാദേബ് പ്രധാന്റെ മൃതദേഹം കണ്ടെത്തിയത്.