Kerala
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല; അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കെ സുധാകരൻ. അക്കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേകം ബോഡിയുണ്ട്. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങൾ അറിയുമെന്നും സുധാകരൻ പറഞ്ഞു. അത് ഇവിടുന്നല്ല തീരുമാനിക്കുന്നത്. അതിന് വേറെ ബോഡിയുണ്ട്. അവർ ചർച്ച ചെയ്യും. എന്നിട്ട് തീരുമാനിക്കും
അങ്ങനെ വാർത്ത എവിടെയും വന്നിട്ടില്ല. നിങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതങ്ങ് മാറ്റിവെച്ചേക്കെന്നും പിണറായിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുധാകരൻ പറഞ്ഞു
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് ശശി തരൂരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമില്ലെന്നും തരൂർ പറഞ്ഞിരുന്നു.