Automobile

പുതുയുഗപ്പിറവി, സ്‌കോഡ കൈലാഖ് അവതരിപ്പിച്ചു; വില 7,89,000 ലക്ഷം രൂപ മുതൽ

സബ് 4-മീറ്റർ വിഭാഗത്തിൽ സ്‌കോഡയുടെ ആദ്യ വാഹനം ആഗോള തലത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യയിൽ. 2025 ജനുവരിയിൽ നിരത്തിലിറങ്ങും

 

യാത്രാസുഖവും വിശാല അകത്തളവും: മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്ന കൈലാഖിൽ 446 ലിറ്റർ ബൂട്ട് സ്‌പെയ്‌സും.

സമഗ്ര സുരക്ഷ: സിക്‌സ് എയർബാഗുകൾ ഉൾപ്പെടെ സജീവവും പരോക്ഷമായി പ്രവർത്തിക്കുന്നതുമായ വിപുലമായ സുരക്ഷാ ഫീച്ചറുകൾ.

അകവും പുറവും ആധുനികം: സ്‌കോഡയുടെ പുതിയ ഡിസൈൻ ഭാഷ കൈലാഖിൽ വ്യക്തം. മികച്ച ലുക്ക്.

കരുത്തു തെളിയിച്ച എഞ്ചിൻ: 6 സ്പീഡ് മാനുവൽ / ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ശക്തവും കാര്യക്ഷമവുമായ 1.0 ടിഎസ്‌ഐ എഞ്ചിൻ 85Kw പവറും 178Nm ടോർക്കും നൽകുന്നു.

മികച്ച വില: കൈലാഖിന്റെ വില 7,89,000 രൂപ മുതലാണ് ആരംഭിക്കുന്നത്.

താൽപര്യമുള്ള ഉപഭോക്താക്കൾക്ക് സ്‌കോഡ വെബ്‌സൈറ്റിലും https://www.skoda-auto.co.in/models/teaser/kylaq ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലും രജിസ്റ്റർ ചെയ്യാം.

കൊച്ചി: ഇന്ത്യൻ വാഹനലോകം ഏറെ കാത്തിരുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യുവി കൈലാഖ് അനാവരണം ചെയ്യപ്പെട്ടു. പുതിയ വിപണികളേയും പുതിയ ഉപഭോക്താക്കളേയും ആകർഷിച്ച് ഇന്ത്യയിൽ ഒരു പുതുയുഗപ്പിറവിയാണ് ഈ ഏറ്റവും പുതിയ വാഹനത്തിലൂടെ സ്‌കോഡ ലക്ഷ്യമിടുന്നത്. കൈലാഖിന്റെ ആഗോളതലത്തിലുള്ള ആദ്യ അവതരമാണ് ഇന്ത്യയിൽ നടന്നത്. 2025 ജനുവരിയിലാണ് കൈലാഖ് നിരത്തിലിറങ്ങുക. രാജ്യത്ത് കൂടുതൽ വിപണി വിപുലീകരണം ലക്ഷ്യമിട്ട് ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഈ എസ്യുവിയുടെ ആദ്യ പ്രഖ്യാപനം. ഒക്ടോബറിൽ കൈലാക്കിന്റെ പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കി. തൊട്ടുപിന്നാലെയാണ് കൈലാഖ് ഇപ്പോൾ ആഗോള വിപണിക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ രണ്ട് മുതൽ ബുക്കിങ് ആരംഭിക്കും.

ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത സ്‌കോഡയുടെ ആദ്യ എൻട്രി ലെവൽ സബ്-4-മീറ്റർ എസ് യു വിയാണ് കൈലാഖ് എന്ന് സ്‌കോഡ ഓട്ടോ സിഇഒ ക്ലോസ് സെൽമർ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാർ വിപണിയായ ഇന്ത്യ ഞങ്ങളുടെ രാജ്യാന്തര വിപുലീകരണ പദ്ധതിയിൽ വളരെ പ്രാധാന്യം നൽകുന്ന രാജ്യം ആണ്. ഇവിടെ പുതുതായി വിൽക്കപ്പെടുന്ന വാഹനങ്ങളിൽ 50 ശതമാനവും എസ്യുവികളുമാണ്. ജനപ്രിയവും അതിവേഗം വളരുന്നതുമായ ഈ സെഗ്മെന്റിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് കൈലാഖിലൂടെ ലക്ഷ്യമിടുന്നത്. കാഴ്ചയിൽ വേറിട്ടു നിൽക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ കരുത്തുറ്റ ഡിസൈൻ ഭാഷയുടെ ഇന്ത്യയിലെ അരങ്ങേറ്റവും കൈലാഖിലൂടെ നടന്നിരിക്കുന്നു. വൈവിധ്യമാർന്ന വകഭേദങ്ങളും കളറുകളും ഫീച്ചറുകളും, അടിസ്ഥാന മോഡലിൽ തന്നെ ലഭിക്കുന്ന 25ലേറെ സുരക്ഷാ സംവിധാനങ്ങളുമെല്ലാമാണ് കൈലാഖിന്റെ സവിശേഷത. ഏറെ ആകർഷണീയമായ വിലയായ 7,89,000 ലക്ഷം രൂപ എന്നത് ഇന്ത്യയിൽ ഒരു സ്‌കോഡ മോഡലിന്റെ ഏറ്റവും സ്വീകാര്യമായ വിലയാണ്, അദ്ദേഹം പറഞ്ഞു.

കൈലാഖ്

ഇന്ത്യയാണ് സ്‌കോഡ കൈലാഖിന് ഈ പേര് നൽകിയിരിക്കുന്നത്. സ്ഫടികം എന്നർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. കൈലാസ പർവതത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. സ്‌കോഡയുടെ ഇന്ത്യയിലെ എസ് യു വിയായ കുഷാക്കിനും പേര് ലഭിച്ചത് ചക്രവർത്തി എന്നർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്നാണ്. സ്‌കോഡയുടെ വലിയ ഫോർ വീൽ ഡ്രൈവ് എസ് യു വി യായ കോഡിയാക്ക്, ഇടത്തരം വിഭാഗത്തിൽ വരുന്ന കുഷാക്ക് എന്നിവയുടെ നിരയിലേക്കാണ് കൈലാഖിന്റെ വരവ്. ഡ്രൈവർക്കും മുന്നിലെ പാസഞ്ചർക്കും വെന്റിലേഷനുള്ള സിക്‌സ്-വേ ഇലക്ട്രിക് സീറ്റുകൾ ഉൾപ്പെടെ ഈ സെഗ്മെന്റിൽ ആദ്യമെത്തുന്ന ചില ഫീച്ചറുകളും കൈലാഖിലുണ്ട്.. 446 ലിറ്റർ ബൂട്ട് സ്‌പെയ്‌സ് സെഗ്മെന്റിലെ ഏറ്റവും മികച്ചതാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾക്ക് വെന്റിലേഷനോട് കൂടിയ ഓട്ടോ ക്ലൈമാറ്റ്ട്രോണിക് ഫീച്ചറുമുണ്ട്. തിരഞ്ഞെടുത്ത വേരിയന്റിൽ ഇലക്ട്രിക് സൺറൂഫും ഉണ്ട്.

Skoda Kylaq

സ്‌കോഡയുടെ ഇന്ത്യയിലെ യാത്രയിൽ മറ്റൊരു പ്രധാന നാഴികക്കല്ലാണ് കൈലാക്കിന്റെ ആഗോള അവതരണം. 2024ൽ ഏറെ ആകാംക്ഷയും ആവേശവും സൃഷ്ടിച്ച കാറാണ് കൈലാക്. കൂടാതെ സ്‌കോഡ കൈലാഖ് ഇന്ത്യയ്ക്കും ലോകത്തിനുമായി ഇന്ത്യയിൽ അനാവരണം ചെയ്യുന്നതിൽ അഭിമാനമുണ്ട്. പ്രാദേശിക നിർമാണം, സമാനതകളില്ലാത്ത ഡ്രൈവിംഗ് ഡൈനാമിക്‌സ്, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ എന്നീ സവിശേഷതകളാൽ കൈലാഖ് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തും, സ്‌കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു.

വരും ഏതാനും വർഷങ്ങളിൽ ഇന്ത്യയിലെ സ്‌കോഡയുടെ വളർച്ചയ്ക്ക് കരുത്തു പകരാൻ പോകുന്നത് കൈലാഖ് ആണ്. ഞങ്ങൾക്കിത് ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. നിലവിൽ ശക്തമായ മത്സരമുള്ള ഒരു സെഗ്മെന്റിലേക്കാണ് പ്രവേശിക്കുന്നതെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. സുരക്ഷയിലും ഡ്രൈവിങ് ഡൈനാമിക്‌സിലും വിപണിയിൽ സ്വാധീനം ചെലുത്താനുള്ള കരുത്ത് കൈലാഖിനുണ്ടെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. അതിലുപരി, ഈ സെഗ്മെന്റിൽ ഇതുവരെ ഇല്ലാത്ത ഒട്ടേറെ ഫീച്ചറുകളും കൈലാഖിലുണ്ട്. കുഷാക്കിനും സ്ലാവിയയ്ക്കും ശേഷം ഇന്ത്യയ്ക്കു വേണ്ടിയുള്ള വാഹന നിരയിൽ സ്‌കോഡയുടെ ഏറ്റവും പുതിയ മോഡലാണ് കൈലാഖ്. സ്‌കോഡ കുടുംബത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കാനും പുതിയ വിപണികളിലേക്ക് പ്രവേശനവുമാണ് ഞങ്ങളുടെ ലക്ഷ്യം. സ്വീകാര്യമായ വില എന്ന വാഗ്ദാനത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നതോടൊപ്പം യുറോപ്യൻ സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം ഉറപ്പാക്കുക കൂടി ചെയ്യുന്നുവെന്നാണ് വിശ്വാസം. ഇതൊരു കോംപാക്ട് കാർ ആണെങ്കിലും പ്രതീക്ഷിച്ചതിലും വലുതാണ്. അതുകൊണ്ടാണ് സാധാരണയിൽ നിന്ന് മാറി ഒരു മോഷൻ പിക്ചർ പ്രീമിയറിലൂടെ ഇത് അവതരിപ്പിച്ചത്, സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനിബ പറഞ്ഞു.

കരുത്ത്, പ്രകടനം, സുരക്ഷ

മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കാൻ മാന്വൽ ട്രാൻസ്മിഷനുള്ള കൈലാഖിന് 10.5 സെക്കൻഡുകൾ മാത്രം മതി. മണിക്കൂറിൽ 188 കിലോമീറ്ററാണ് പരമാവധി വേഗം. 6-സ്പീഡ് മാന്വൽ/ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് 1.0 ടിഎസ്‌ഐ എഞ്ചിൻ 85Kw കരുത്തും 178Nm ടോർക്കും നൽകുന്നു. തിരഞ്ഞെടുത്ത വേരിയന്റുകളിൽ പാഡ്ൽ ഷിഫ്‌റ്റേഴ്‌സും ലഭ്യമാണ്. കുഷാക്കിലും സ്ലാവിയയിലുമുള്ള MQB-A0-IN പ്ലാറ്റ്ഫോമിലാണ് കൈലാഖും നിർമ്മിച്ചിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!