നേതാക്കൾ മിതത്വം പാലിക്കണം, ക്യാപ്റ്റൻ-മേജർ തർക്കം എന്തിന്: കെപിസിസി യോഗത്തിൽ നേതൃത്വത്തിന് വിമർശനം

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണം. ചില നേതാക്കളുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന്റേത് എന്ന പേരിൽ പട്ടിക പ്രചരിക്കുന്നു. അതിനു പിന്നിൽ ഏത് ശക്തികൾ ആണെന്ന് കണ്ടെത്തണം
മിഷൻ 25 ന് വേഗം പോരെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കിയ മിഷൻ 25 പദ്ധതിക്ക് പ്രതീക്ഷിച്ച വേഗതയില്ല. ക്യാപ്റ്റൻ മേജർ തർക്കത്തിലും വിമർശനം ഉയർന്നു. നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും വിമർശനം വന്നു.
ഖദർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. യൂത്തിന് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. വെള്ളയല്ലാത്ത ഒരു ഡ്രസ്സ് താൻ ഒരിക്കൽ വാങ്ങി. അന്ന് ആറാം ക്ലാസിൽ പഠിക്കുന്ന തൻറെ മകൾ പറഞ്ഞത് സണ്ണി ജോസഫ് എന്ന സങ്കൽപത്തിന് പോറലേറ്റു എന്നാണെന്നും അദ്ദേഹം പറഞ്ഞു.