Kerala

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; തീരുമാനം വിതരണക്കാരുടെ ആവശ്യം പരിഗണിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപാനികൾക്ക് ഇരുട്ടടിയായി മദ്യ വില വർദ്ധന. നാളെ മുതൽ മദ്യത്തിന് വില കൂടുമെന്ന് ബെവ്കോ അറിയിച്ചു. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർക്കാരിൻ്റെ തീരുമാനം. ബെവ്കോയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധനവ് ബാധകമാവുക എന്ന് അധികൃതർ അറിയിച്ചു. 10 രൂപ മുതൽ 50 രൂപ വരെയാണ് മദ്യത്തിന് വില വർധിപ്പിച്ചിരിക്കുന്നത്

ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ഉൾപ്പെടെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഒരു കുപ്പിക്ക് ഏകദേശം 10 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. ബവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന മുമ്പത്തെ ജവാൻ മദ്യത്തിന് 650 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. വിലവർധന നാളെ മുതൽ പ്രാബല്യത്തിൽ വരും.

ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അടിസ്ഥാനമാക്കിയാണ് സാധാരണ നിലയിൽ മദ്യവില തീരുമാനിക്കുന്നത്. ഇത്തരത്തിൽ വർഷംതോറും മദ്യത്തിന് വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ചില വർഷങ്ങളിൽ മാത്രമാണ് വില കൂട്ടുന്നത്. കമ്പനികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്തും അവരുമായി കൂടിയാലോചിച്ചുമാണ് ഇപ്പോഴത്തെ പുതിയ വില നിശ്ചയിച്ചിരിക്കുന്നതെന്ന് ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാൻഡുകളുടെ വിലയിൽ മാത്രമാണ് വർദ്ധനവ്. എന്നാൽ മറ്റഅ ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുകയാണ്.

Related Articles

Back to top button
error: Content is protected !!