Kerala

നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ലോൺ ആപ്പിന്റെ ഭീഷണി; ആതിരയുടെ ഫോണിൽ സന്ദേശങ്ങൾ കണ്ടെത്തി

പെരുമ്പാവൂരിൽ ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആതിരയുടെ ഫോണിൽ നിന്ന് ലോൺ ആപ് മെസേജുകൾ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നായിരുന്നു ഭീഷണി

അങ്ങനെ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി നൽകിയതായും പോലീസ് കണ്ടെത്തി. ഫോൺ വിശദമായ ഫോറൻസിക് പരിശോധനക്ക് അയക്കും. ഭീഷണി സന്ദേശം എത്തിയത് പാക്കിസ്ഥാൻ നമ്പറിൽ നിന്നാണെന്ന് പോലീസ് പറയുന്നു.

ഓൺലൈൻ ആപ്പ് വഴി 6500 രൂപയാണ് യുവതി ലോൺ എടുത്തത്. കുറച്ച് തുക തിരികെ അടച്ചു. വീണ്ടും പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇന്നലെ ഉച്ചയോടെയാണ് വേങ്ങൂർ എടപ്പാറ സ്വദേശി ആതിരയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button