National

ആര്‍ത്തവം: വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു

കോയമ്പത്തൂര്‍: ആര്‍ത്തവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയോട് സ്‌കൂള്‍ അധികൃതര്‍ വിവേചനം കാണിച്ചതായി പരാതി. ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചുവെന്നാണ് പരാതി.

കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരാണ് വിവേചനം കാട്ടിയത്. ഏപ്രില്‍ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു.

പെണ്‍കുട്ടിയുടെ അമ്മ വിദ്യാഭാസ വകുപ്പിന് ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. വിദ്യാഭാസ മന്ത്രി അന്‍പില്‍ മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!