National
മസൂറിയിൽ കാൽനട യാത്രികരെ ഇടിച്ചിട്ട് ബെൻസ് കാർ നിർത്താതെ പോയി; നാല് മരണം

ഡെറാഡൂണിലെ മസൂറിയിൽ ബെൻസ് കാറിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. മൻഷറാം, രഞ്ജിത്ത്, ബൽക്കാരൻ, ദുർഗേഷ് എന്നിവരാണ് മരിച്ചത്. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രികനെയുമാണ് കാർ ഇടിച്ചിട്ടത്
അപകടത്തിന് ശേഷം നിർത്താതെ പോയ കാർ പിന്നീട് കിലോമീറ്ററുകൾ അകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം
കെട്ടിട നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാത് ബാംഗ്ല നദിക്കരയിലെ തൊഴിലാളികളായിരുന്നു ഇവർ. ചണ്ഡിഗഢ് രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടം വരുത്തിയത്.