Kerala

മാളയിലെ ആറ് വയസുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ്, കയ്യേറ്റശ്രമവുമായി നാട്ടുകാർ

തൃശ്ശൂർ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു.

കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അത് തടയാൻ വേണ്ടി കുളത്തിലേക്ക് തള്ളിയിട്ടത്. ശേഷം കുട്ടിയുടെ കഴുത്തിൽ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

ആദ്യ ചവിട്ടിൽ തന്നെ കൊലപ്പെട്ടൂവെന്ന് ഉറപ്പിച്ചെങ്കിലും കുട്ടി വീണ്ടും ഉയർന്നുവരികയാണ് ഉണ്ടായത്. ഇതേ സമയം തന്നെ വീണ്ടും കുട്ടിയെ കാല് കൊണ്ട് ചവിട്ടി താഴ്ത്തുകയും, മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഭവസ്ഥലത്ത് നിന്ന് താൻ പോയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!