Kerala
സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ നടപടിയെന്ന് എംവി ഗോവിന്ദൻ
സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങുന്നത് തികച്ചും തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അവർക്കെതിരെ കർശന നടപടിയെടുക്കും. സർക്കാർ കടം എടുത്ത് പെൻഷൻ നൽകുമ്പോഴാണ് ഈ തെറ്റായ നടപടിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു
സിപിഎം തലശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംവി ഗോവിന്ദൻ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത് കുടുംബത്തിന്റെ നിലപാടാണ്. അത് കോടതി തീരുമാനിക്കട്ടെ.
സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പാർട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്. അവർ എങ്ങോട്ട് വേണമെങ്കിലും നിലപാട് മാറും. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.