പഞ്ചാബിലെ ഫിറോസ്പൂരില്‍ പാക് ഡ്രോണാക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്: തിരിച്ചടിച്ച് ഇന്ത്യ
പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. ഫിറോസ്പുരിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പാകിസ്തിന്റെ ഡ്രോൺ ആക്രമണത്തിനെതിരെ തിരിച്ചടി ആരംഭിച്ച് ഇന്ത്യ. പാകിസ്താനിലെ സഫർവാൾ മേഖലയിൽ ഇന്ത്യ തിരിച്ചടിക്കുന്നു. അവന്തിപോരയിൽ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോൺ ആക്രമണശ്രമം നടന്നു. പാക് ഡ്രോൺ വ്യോമസേന തകർത്തു. കത്‍വയിലും ലഖൻപൂരിലും ഡ്രോൺ ആക്രമണശ്രമം നടന്നു. പുൽവാമയിൽ ഇന്ത്യൻ സേന പ്രതിരോധ നീക്കം ശക്തമാക്കി. ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റി. ശ്രീനഗർ ,ബുഡ്ഗാം , അവന്തിപോര, സോപോർ,ബാരാമുള്ള പുൽവാമ ,അനന്തനാഗ് എന്നിവിടങ്ങളാണ് പാക് ഡ്രോണുകൾ ലക്ഷ്യമിട്ടത്. അവന്തിപോരയിൽ തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായതായി വിവരം. ശ്രീനഗർ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണശ്രമം നടന്നു. ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ പ്രവർത്തിക്കുന്നുണ്ട്. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് പാക് പ്രകോപനം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
