Kerala
പാലക്കാട് വിളത്തൂരിൽ ആറ് വയസുകാരനെ തട്ടിക്കൊണ്ടു പോയതായി പരാതി

പാലക്കാട് വിളത്തൂരിൽ ആറ് വയസുകാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവായി സായികിനെയാണ് തട്ടിക്കൊണ്ടുപോയത്
പിതാവിന്റെ കൈയിൽ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. രണ്ട് കാറുകളിലാണ് അക്രമി സംഘം എത്തിയത്
വെള്ള, ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോലീസ് അന്വേഷണം ആരംഭിച്ചു.