Kerala

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി തിങ്കളാഴ്ച

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമാണ് ഹർജിക്കാരി വാദിച്ചത്.

എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കും വിധം അന്വേഷണം പൂർത്തിയാക്കുമെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തിരുന്നു. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!