Kerala

നെന്മാറ ഇരട്ടക്കൊലപാതകം: 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഏക ദൃക്‌സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിർണായകമായത്. 132 സാക്ഷികളും 30ലധികം ശാസ്ത്രീയ തെളിവുകളുമുണ്ട്.

ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎൻഎ കണ്ടെത്തിയിട്ടുണ്ട്. കൊടുവാളിന്റെ പിടിയിൽ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎയും കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ചെന്താമര മാത്രമാണ് ഏക പ്രതി

ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയിരുന്നു. സുധാകരനെ മാത്രം കൊല്ലാനാണ് ചെന്താമര ലക്ഷ്യമിട്ടിരുന്നത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോൾ അവരെയും വെട്ടിക്കൊന്നു.

Related Articles

Back to top button
error: Content is protected !!