Dubai
പുതുവര്‍ഷം: ഇന്നും എല്ലാ ബീച്ചുകളിലും പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം
ദുബൈ: പുതുവര്‍ഷം പ്രമാണിച്ച് ബീച്ചുകളിലെ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ദുബൈ അധികൃതര്‍. ഡിസംബര്‍ 31(ചൊവ്വ), ജനുവരി ഒന്ന്(ബുധന്‍) ദിനങ്ങളിലാണ് ബാച്ചിലേഴ്‌സിന് ബീച്ചുകളിലെ പ്രവേശനം വിലക്കിയിരിക്കുന്നത്. ഇന്നും അത് തുടരും. എമിേററ്റിലെ പ്രധാനപ്പെട്ട ആറു ബീച്ചുകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജുമൈറ ബീച്ച് 2, ജുമൈറ ബീച്ച് 3, ഉമ്മു സുഖീം 1, ഉമ്മു സഖീം 2, സണ്‍റൈസ് ബീച്ച്, അല്‍ മംസാര്‍ ബീച്ച് എന്നിവയാണിവ. കുടുംബങ്ങള്‍ക്ക് ഉത്കണ്ഠകളില്ലാതെ ബീച്ചുകളില്‍ സുഖപ്രദമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കുടുംബങ്ങളും ബാച്ചിലേഴ്‌സും ഒന്നിച്ച് എത്തിയാല്‍ തിരക്കുള്ള സയമത്ത് സ്ഥല പരിമിതി പ്രശ്‌നമാവുമെന്നതുംകൂടി പരിഗണിച്ചാണ് നടപടി.