
മസ്ക്കറ്റ് : ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 മെയ് 19-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മസ്‌കറ്റിലെ അൽ ഖുവൈറിലാണ് ഈ കൊടിമരം സ്ഥിതി ചെയ്യുന്നത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരവും, ഏറ്റവും ഉയരമേറിയ മനുഷ്യനിർമ്മിത ഘടനയുമാണ്.
ജിൻഡാൽ സ്റ്റീലുമായി ചേർന്ന് സഹകരിച്ചാണ് 10 ദശലക്ഷം ഡോളർ ചെലവ് വരുന്ന ഈ നിർമ്മിതി സ്ഥാപിക്കുന്നത്. ഏതാണ്ട് 135 ടൺ സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
ഈ കൊടിമരത്തിന്റെ അടിത്തറയിൽ 2800 മില്ലീമീറ്ററും, മുകൾഭാഗത്ത് 900 മില്ലീമീറ്ററും പുറം വ്യാസമുണ്ട്.