Gulf

നാട്ടിലെന്നപോലെ ഗള്‍ഫിലും സവാള വില കുതിക്കുന്നു

അബുദാബി: പഴങ്ങളും പച്ചക്കറികളും നാട്ടില്‍നിന്നുതന്നെ കയറിപോകുന്ന പ്രദേശമാണ് ഗള്‍ഫ്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാവുന്ന വിലയിലെ മാറ്റങ്ങള്‍ ഗള്‍ഫിലും ദൃശ്യമാവാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഒരു കിലോ സവാളക്ക് 68 മുതല്‍ 75ഉം 80ഉം എന്നിടത്തേക്കാണ് എത്തിനില്‍ക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് നാല്‍പതിനും അന്‍പതിനും ഇടയില്‍ നിന്നതാണ് ഇരട്ടിയോളമെത്തിനില്‍ക്കുന്നത്. നാട്ടിലെ ചുവടുപിടിച്ച് ഗള്‍ഫിലും വില കുതിക്കുകയാണ്. അബുദാബിയില്‍ ഇന്നത്തെ വില കിലോ ഗ്രാമിന് 8.50 ദിര്‍ഹവും അതിന് മുകളിലുമാണ്. രുപയിലേക്കു മാറ്റിയാല്‍ 195 രൂപ.

വില വര്‍ധനവ് ബാധിക്കുന്നതിന് മുന്‍പ് 5.50 ദിര്‍ഹത്തിനായിരുന്നു ഒരു കിലോഗ്രാം സവാളയുടെ ചില്ലറ വില്‍പന. വിദേശങ്ങളില്‍നിന്നും എത്തുന്ന പ്രത്യേകിച്ചും തുര്‍ക്കിയില്‍നിന്നുമുള്ളവക്ക് അഞ്ചു ദിര്‍ഹം മതിയെന്നതിനാല്‍ പലരും നമ്മുടെ സവാള ഉപേക്ഷിച്ച മട്ടാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കൂടുന്നത് ഗള്‍ഫിലെ വീട്ടുബജറ്റിന്റെ താളവും തെറ്റിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Back to top button