Kerala

തൃശ്ശൂർ പൂരം കലക്കൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

തൃശ്ശൂർ പൂരം കലക്കലിൽ സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം. പൂരം കലക്കലിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. പൂരം കലക്കലിലും എഡിജിപി എംആർ അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പൂരം കലക്കലിൽ അന്വേഷണം നീണ്ടുപോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ തൃശ്ശൂരിൽ കോൺഗ്രസ് വോട്ട് ചോർച്ചയടക്കം ചൂണ്ടിക്കാട്ടി ഭരണപക്ഷവും പ്രതിരോധിക്കും. ഇന്നലെ അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ഇന്ന് മുഖ്യമന്ത്രി സഭയിൽ എത്തുമോയെന്ന് വ്യക്തതയില്ല

പിവി അൻവറിന് നിയമസഭയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ സീറ്റ് അനുവദിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു. സഭയിൽ അൻവറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button