Kerala
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ പോലീസ് കേസെടുത്തു

തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്
കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. എന്നാൽ വെളിപ്പെടുത്തൽ സുധാകരൻ പിന്നീട് പാടേ നിഷേധിച്ചിരുന്നു.
താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തലയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലേശം ഭാവന കലർത്തി പറഞ്ഞത് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതാണെന്നും സുധാകരൻ പ്രതികരിച്ചു.