Kerala
വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർഥ്യമെന്ന് കെ സുരേന്ദ്രൻ

വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർഥ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലീഗും മറ്റ് വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ ആകില്ല. ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു
ഇടി മുഹമ്മദ് ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല. തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ് ലീഗുകാർ എന്ും സുരേന്ദ്രൻ പറഞ്ഞു
ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു. ഈഴവ സമുദായമടക്കം പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കുന്നതിൽ പഠനം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.