Kerala

ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങൾ

കോട്ടയം കടുത്തുരുത്തിയിൽ എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ ആരോപണവുമായി അമിതയുടെ കുടുംബം. ഭർത്താവ് അഖിൽ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് അമിതയുടെ അമ്മ എൽസമ്മ പറഞ്ഞു.

അമിതയുടെ സ്വർണവും പണവുമൊക്കെ നഷ്ടപ്പെട്ടു. മകൾ ഒന്നും പറയാറില്ല. അവൾ ഒരിക്കലും ചിരിക്കുന്നതോ സന്തോഷിക്കുന്നതോ കണ്ടിട്ടില്ലെന്നും എൽസമ്മ പറഞ്ഞു. മദ്യപാനവും അനാവശ്യ കൂട്ടുകെട്ടുമായിരുന്നു അഖിലിന്റെ പ്രശ്‌നം. അമിത ജോലി ചെയ്തുണ്ടാക്കിയ പൈസയും കൊണ്ടുപോകും.

ഒന്നര മാസം മുമ്പ് കെട്ടുതാലി കഴുത്തിലുണ്ടായിരുന്നു. പിന്നീട് അതുമില്ലാതായി. ഞാൻ ഇല്ലാതായാലും കുട്ടികളെ അവർക്ക് കൊടുക്കരുതെന്നും അമ്മച്ചിക്ക് നോക്കാനായില്ലെങ്കിൽ അനാഥാലയത്തിൽ ഏൽപ്പിച്ചാൽ മതിയെന്നുമാണ് അമിത പറഞ്ഞതെന്നും എൽസമ്മ പറയുന്നു.

Related Articles

Back to top button
error: Content is protected !!