Kerala

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികൾ പറഞ്ഞു

അടുത്ത ദിവസങ്ങളിൽ തന്നെ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും. മറ്റ് ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് തീയതി പ്രഖ്യാപിക്കുക.

Related Articles

Back to top button
error: Content is protected !!