Metro Journal › PSC › ചോദ്യപേപ്പറുകൾ › ആനുകാലികം

ആനുകാലികം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 6)

314 ചോദ്യം · 32 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

251. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? (i) ഫ്രാൻസിലെ പാരിസിൽ 2024ൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യ ഒരു വെള്ളി മെഡലും അഞ്ച് വെങ്കല മെഡലുമായി മെഡൽ പട്ടികയിൽ 71-ാം സ്ഥാനത്തായിരുന്നു (ii) 2020-ലെ ടോക്കിയോ ഒളിമ്പിക്സിലും 2024 ലെ പാരിസ് ഒളിമ്പിക്സിലും പുരുഷ ഹോക്കി ടീമിൽ ഗോൾകീപ്പറായിരുന്നു മലയാളിയായ പി.ആർ ശ്രീജേഷ്. (iii) ഭാരതത്തിലെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ 2019ലും മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ 2025ലും പി.ആർ. ശ്രീജേഷിനു ലഭിച്ചു.

  1. (A)i & ii
  2. (B)ii & iii
  3. (C)i & iii
  4. (D)എല്ലാം ശരിയാണ് (i, ii & iii)
ഉത്തരം കാണുക(D) എല്ലാം ശരിയാണ് (i, ii & iii)

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

252. 2009 ഡിസംബറിൽ നേപ്പാൾ ഗവൺമെന്റിന്റെ ക്യാബിനറ്റ് മീറ്റിംഗ് എവറസ്റ്റ് ബേസ് ക്യാമ്പിൽ വെച്ച് കൂടിയത്, ഏതു വിഷയവുമായി ബന്ധപ്പെട്ട്, ചർച്ച ചെയ്യാനായിരുന്നു? i) അയൽപക്കരാജ്യങ്ങളുമായുള്ള അതിർത്തി തർക്കവും ലോകസമാധാനവും ii) എവറസ്റ്റിലെ മാലിന്യ സംസ്കരണം iii) കാലാവസ്ഥ വ്യതിയാനങ്ങളും ഹിമാനികളുടെ ഉരുകലും

  1. (A)i ശരി
  2. (B)ii ശരി
  3. (C)iii ശരി
  4. (D)ii & iii ശരി
ഉത്തരം കാണുക(C) iii ശരി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

253. ന്യൂഡൽഹിയിൽ 2023-ൽ കൂടിയ G-20 രാജ്യകൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു? i) ആഗോളതാപനം കുറയ്ക്കുക ii) ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക iii) ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി

  1. (A)i ശരി
  2. (B)i & ii ശരി
  3. (C)i & iii ശരി
  4. (D)iii ശരി
ഉത്തരം കാണുക(D) iii ശരി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

254. 2025 മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ i) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഷിപ്പ്മെന്റ് തുറമുഖം ii) ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം iii) അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം iv) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ

  1. (A)i & ii ശരി
  2. (B)i & iii ശരി
  3. (C)i & iv ശരി
  4. (D)എല്ലാം ശരി
ഉത്തരം കാണുക(D) എല്ലാം ശരി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

255. ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?

  1. (A)ഇന്ത്യ 28 സ്വർണ്ണം നേടി
  2. (B)ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്
  3. (C)ചൈനയിലെ ഹാങ്ഫൂവിൽ നടന്നു
  4. (D)അടുത്തത് ജപ്പാനിൽ നടക്കും
ഉത്തരം കാണുക(B) ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്

PSC 088/2025-M · Woman Police Constable (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

256. ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?

  1. (A)കെ.ജി. ബാലകൃഷ്ണൻ
  2. (B)വി. രാമസുബ്രഹ്മണ്യൻ
  3. (C)രംഗനാഥ മിശ്ര
  4. (D)ഡി.വൈ. ചന്ദ്രചൂഡ്
ഉത്തരം കാണുക(B) വി. രാമസുബ്രഹ്മണ്യൻ

PSC 088/2025-M · Woman Police Constable (2025), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

257. 2025 ലെ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്? i) ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് ജയം ii) ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മൂന്നാം കിരീടം iii) രോഹിത് ശർമയെ ടൂർണമെന്റിലെ താരമായി തെരെഞ്ഞെടുത്തു

  1. (A)(i) & (ii) തെറ്റ്
  2. (B)(ii) & (iii) തെറ്റ്
  3. (C)(i) മാത്രം തെറ്റ്
  4. (D)(iii) മാത്രം തെറ്റ്
ഉത്തരം കാണുക(D) (iii) മാത്രം തെറ്റ്

PSC 088/2025-M · Woman Police Constable (2025), ചോദ്യം 49

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

258. ശരിയായ പ്രസ്താവന കണ്ടെത്തുക. i) ആൻ മക് ക്ലെയിനിനും നിക്കോൾ അയേഴ്സിനുമൊപ്പമാണ് സുനിതാ വില്ല്യംസും ബുച്ച്വിൽമോറും ബഹിരാകാശത്തുനിന്നും ഫ്ലോറിഡയുടെ തീരക്കടലിൽ ഇറങ്ങിയത് ii) ഒരു യൂറോപ്യൻ സ്പെയ്സ് ഏജൻസിയാണ് ‘സ്പെയ്സ് എക്സ്’ iii) 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് സുനിതാ വില്ല്യംസും ബുച്ച്വിൽമോറും ഭൂമിയിലെത്തിയത്.

  1. (A)(i) മാത്രം ശരി
  2. (B)(iii) മാത്രം ശരി
  3. (C)(i) & (ii) ശരി
  4. (D)(ii) & (iii) ശരി
ഉത്തരം കാണുക(B) (iii) മാത്രം ശരി

PSC 088/2025-M · Woman Police Constable (2025), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

259. താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക? a) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ ശുഭ്മാൻ ഗിൽ ആണ് b) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ 37ാമത് ക്യാപ്റ്റനാണ് ശുഭ്മാൻ ഗിൽ c) വിരാട് കോലിയുടെ പിൻഗാമി ആയാണ് അദ്ദേഹം ക്യാപ്റ്റനായത് d) മലയാളി താരം സഞ്ജു സാംസൺ ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടില്ല

  1. (A)a
  2. (B)b
  3. (C)c
  4. (D)d
ഉത്തരം കാണുക(C) c

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

260. 2024 സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം നേടിയവരിൽ ഉൾപ്പെടാത്തത്?

  1. (A)ദരോൺ അസെമോഗ്ലു
  2. (B)സൈമൺ ജോൺസൺ
  3. (C)ജെയിംസ് എ റോബിൻസൺ
  4. (D)ക്ലാഡിയ ഗോൾഡിൻ
ഉത്തരം കാണുക(D) ക്ലാഡിയ ഗോൾഡിൻ

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

261. നഗരങ്ങളിലെ ചേരികളിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി.

  1. (A)ഉഷസ്
  2. (B)ആയുർദ്ദളം
  3. (C)ചിസ്പ്ലസ്
  4. (D)ആശ്രയ
ഉത്തരം കാണുക(A) ഉഷസ്

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

262. 2024ൽ നടന്ന ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത്? I) 16ാം ഉച്ചകോടിയാണ് കസാനിൽ നടന്നത് II) 2006 ലാണ് സംഘടന ആരംഭിക്കുന്നത് III) കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ് IV) ആസ്ഥാനം ചൈനയിലെ ഷാങ്ഹായിലാണ്.

  1. (A)I, II, IV
  2. (B)II, III
  3. (C)III, IV
  4. (D)All of the above
ഉത്തരം കാണുക(A) I, II, IV

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

263. 2024 ഫെബ്രുവരിയിൽ ഏത് രാജ്യത്താണ് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചത്?

  1. (A)പാരീസ്
  2. (B)ഇറ്റലി
  3. (C)അമേരിക്ക
  4. (D)തായ്‌ലന്റ്
ഉത്തരം കാണുക(C) അമേരിക്ക

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

264. 2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കാണ്?

  1. (A)ഡേവിഡ് ബേക്കർ
  2. (B)ജെഫ്രി ഹിന്റൺ
  3. (C)ഹാൻകാങ്
  4. (D)വിക്ടർ ആംബ്രോസ്
ഉത്തരം കാണുക(A) ഡേവിഡ് ബേക്കർ

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

265. 1. ലൂയി ഹാമിൽട്ടൺ - ബാസ്കറ്റ് ബോൾ 2. ഇബ്രാഹീം സദ്രാൻ - ഫുട്ബോൾ 3. ക്രിസ്റ്റഫർ എൻ കുക - ഫോർമുല നമ്പർ വൺ കാർ ഡ്രൈവിംഗ് 4. സത്യാകൃഷ്ണമൂർത്തി - ക്രിക്കറ്റ് മുകളിൽ കൊടുത്തിട്ടുള്ളവയിൽ ശരിയായവ തമ്മിൽ യോജിപ്പിച്ചാൽ ഏതാണ് ശരി ഉത്തരം?

  1. (A)1. ഹാമിൽട്ടൺ - ക്രിക്കറ്റ്, 2. സദ്രാൻ - ബാസ്കറ്റ് ബോൾ, 3. കുക - ഫോർമുല വൺ, 4. സത്യാകൃഷ്ണമൂർത്തി - ഫുട്ബോൾ
  2. (B)1. ഹാമിൽട്ടൺ - ഫോർമുല വൺ, 2. സദ്രാൻ - ക്രിക്കറ്റ്, 3. കുക - ഫുട്ബോൾ, 4. സത്യാകൃഷ്ണമൂർത്തി - ബാസ്കറ്റ് ബോൾ
  3. (C)1. ഹാമിൽട്ടൺ - ക്രിക്കറ്റ്, 2. സദ്രാൻ - ഫോർമുല വൺ, 3. കുക - ബാസ്കറ്റ് ബോൾ, 4. സത്യാകൃഷ്ണമൂർത്തി - ഫുട്ബോൾ
  4. (D)1. ഹാമിൽട്ടൺ - ബാസ്കറ്റ് ബോൾ, 2. സദ്രാൻ - ഫുട്ബോൾ, 3. കുക - ഫോർമുല വൺ, 4. സത്യാകൃഷ്ണമൂർത്തി - ക്രിക്കറ്റ്
ഉത്തരം കാണുക(B) 1. ഹാമിൽട്ടൺ - ഫോർമുല വൺ, 2. സദ്രാൻ - ക്രിക്കറ്റ്, 3. കുക - ഫുട്ബോൾ, 4. സത്യാകൃഷ്ണമൂർത്തി - ബാസ്കറ്റ് ബോൾ

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

266. 2024 ലെ പാരീസ് ഒളിമ്പിക്സ് മായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവനകൾ ഏതെല്ലാം എന്ന് കണ്ടെത്തുക. 1. പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിൽ ചൈനയുടെ പാൻ ജൻലീ (Pan Zhanle) റെക്കോർഡോടെ സ്വർണ്ണം നേടി. 2. വനിതാ 100 മീറ്റർ അത്‌ലറ്റിക് മീറ്റിൽ അമേരിക്കയുടെ ഷാകാരിയ റിച്ചാർഡ്സൺ 10.87 മിനിറ്റിൽ റെക്കോർഡോടെ സ്വർണ്ണം നേടി ഒന്നാം സ്ഥാനത്തു എത്തി. 3. പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ പാകിസ്ഥാന്റെ അർഷാദ് നദീം രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡൽ നേടി. 4. 2024 സമ്മർ ഒളിമ്പിക്സ് വേദി ഫ്രാൻസിലെ പാരീസിലും വിന്റർ ഒളിമ്പിക്സ് വേദി ജപ്പാനിലെ ടോക്കിയോയിലും ആയിരുന്നു.

  1. (A)2 മാത്രം ശരി
  2. (B)4 മാത്രം ശരി
  3. (C)3 മാത്രം ശരി
  4. (D)1 മാത്രം ശരി
ഉത്തരം കാണുക(D) 1 മാത്രം ശരി

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

267. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര്?

  1. (A)ബാൻ കി മൂൺ
  2. (B)അന്റോണിയോ ഗുട്ടെറസ്
  3. (C)ഐറിനാ ബെക്കോവ
  4. (D)ഡാഗ് ഹാമർഷോൾഡ്
ഉത്തരം കാണുക(B) അന്റോണിയോ ഗുട്ടെറസ്

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

268. റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ്?

  1. (A)ശക്തികാന്തദാസ്
  2. (B)ഉർജിത് പട്ടേൽ
  3. (C)രഘുറാം രാജൻ
  4. (D)സഞ്ജയ് മൽഹോത്ര
ഉത്തരം കാണുക(D) സഞ്ജയ് മൽഹോത്ര

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

269. 2024-ൽ ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിൽ 69-ാമത് അംഗമായ രാജ്യം ഏത്?

  1. (A)ഇസ്രയേൽ
  2. (B)അർജന്റീന
  3. (C)സൗദി അറേബ്യ
  4. (D)ക്യൂബ
ഉത്തരം കാണുക(A) ഇസ്രയേൽ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

270. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ എന്ന പദവി അടുത്തിടെ കരസ്ഥമാക്കിയത് ആര്?

  1. (A)മാഗ്നസ് കാൾസൺ
  2. (B)വിശ്വനാഥൻ ആനന്ദ്
  3. (C)ഡി. ഗുകേഷ്
  4. (D)ഡിങ് ലിറെൻ
ഉത്തരം കാണുക(C) ഡി. ഗുകേഷ്

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

271. ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്?

  1. (A)അനൂപ് ചന്ദ്ര
  2. (B)രാജീവ് കുമാർ
  3. (C)സുശീൽ ചന്ദ്ര
  4. (D)ഗ്യാനേഷ് കുമാർ
ഉത്തരം കാണുക(D) ഗ്യാനേഷ് കുമാർ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

272. കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്ക് നിലവിൽ നൽകുന്ന ക്ഷേമ പെൻഷൻ എത്ര രൂപയാണ്?

  1. (A)1,400
  2. (B)1,500
  3. (C)1,600
  4. (D)2,000
ഉത്തരം കാണുക(C) 1,600

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

273. സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിന്റെ പദ്ധതി ഏതാണ്?

  1. (A)കൂട്ട്
  2. (B)ഉണർവ്വ്
  3. (C)നേർവഴി
  4. (D)ഉഷസ്
ഉത്തരം കാണുക(B) ഉണർവ്വ്

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

274. 2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? (i) മൈക്രോ ആർ.എൻ.എ. (Micro RNA) യുടെ കണ്ടുപിടുത്തം (ii) ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസ്സിലാക്കുന്നതിനുവേണ്ടി (iii) കംപ്യൂട്ടേഷൻ പ്രോട്ടീൻ രൂപകല്പന (Computation Protein) ചെയ്യുന്നതിന് (iv) കൃത്രിമ നാഡീവ്യവസ്ഥയെ അടിസ്ഥാനമാക്കി മെഷീൻ ലേണിംഗിന്റെ (Machine Learning) കണ്ടുപിടുത്തം

  1. (A)(i) only
  2. (B)(i) and (ii)
  3. (C)(iii) and (iv)
  4. (D)എല്ലാം
ഉത്തരം കാണുക(B) (i) and (ii)

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

275. 2025 നവംബർ മാസത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?

  1. (A)സൗത്ത് ആഫ്രിക്ക
  2. (B)ഇന്ത്യ
  3. (C)ഫ്രാൻസ്
  4. (D)അമേരിക്ക
ഉത്തരം കാണുക(A) സൗത്ത് ആഫ്രിക്ക

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

276. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിച്ച 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന വ്യോമയാന പ്രതിരോധ സംവിധാനത്തിന്റെ പേരെന്ത്?

  1. (A)HQ-9
  2. (B)BARAK.8
  3. (C)S-400 TRIUMF
  4. (D)PAC-3
ഉത്തരം കാണുക(C) S-400 TRIUMF

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

277. 2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഡേവിഡ് ബേക്കറിന് ലഭിച്ചത് എന്തിനാണ്?

  1. (A)ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന്
  2. (B)കമ്പ്യൂട്ടേഷനൽ പ്രോട്ടീൻ രൂപകല്പനയ്ക്ക്
  3. (C)ക്ലിക്ക് കെമിസ്ട്രിയുടെ വികസനത്തിന്
  4. (D)മൈക്രോ ആർ.എൻ.എ.യുടെ കണ്ടുപിടിത്തത്തിന്
ഉത്തരം കാണുക(B) കമ്പ്യൂട്ടേഷനൽ പ്രോട്ടീൻ രൂപകല്പനയ്ക്ക്

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

278. കേരള സ്പോർട്സ് കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?

  1. (A)സി. അച്യുതമേനോൻ
  2. (B)ഐ.എം. വിജയൻ
  3. (C)ജി.വി. രാജ
  4. (D)ജോസഫ് മുണ്ടശ്ശേരി
ഉത്തരം കാണുക(C) ജി.വി. രാജ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

279. കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ :

  1. (A)കരിവെള്ളൂർ മുരളി
  2. (B)മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ
  3. (C)പുഷ്പവതി പി.ആർ.
  4. (D)പല്ലാവൂർ അപ്പുമാരാർ
ഉത്തരം കാണുക(B) മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

280. 77-ാമത് കാൻ ചലച്ചിത്രമേളയിൽ 'ഗ്രാൻഡ് പ്രി' (Grand Prix) അവാർഡ് നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ :

  1. (A)പായൽ കപാഡിയ
  2. (B)നന്ദിതാ ദാസ്
  3. (C)അഞ്ജലി മേനോൻ
  4. (D)ദീപാ മേത്ത
ഉത്തരം കാണുക(A) പായൽ കപാഡിയ

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

281. കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?

  1. (A)തലശ്ശേരി
  2. (B)കോഴിക്കോട്
  3. (C)തൃശ്ശൂർ
  4. (D)തിരുവനന്തപുരം
ഉത്തരം കാണുക(A) തലശ്ശേരി

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 68

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

282. 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ് :

  1. (A)സൽമാൻ ഖാൻ
  2. (B)മിഥുൻ ചക്രവർത്തി
  3. (C)സഞ്ജയ് ദത്ത്
  4. (D)അനിൽ കപൂർ
ഉത്തരം കാണുക(B) മിഥുൻ ചക്രവർത്തി

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 69

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

283. 2024 ലെ ഒളിമ്പിക്സ് നടന്ന സ്ഥലം :

  1. (A)പാരീസ്
  2. (B)ടോക്കിയോ
  3. (C)കാലിഫോർണിയ
  4. (D)ബെയ്ജിംഗ്
ഉത്തരം കാണുക(A) പാരീസ്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

284. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി :

  1. (A)ഋഷി സുനക്
  2. (B)സോജൻ ജോസഫ്
  3. (C)സുനിത വില്യംസ്
  4. (D)ഇവരാരുമല്ല
ഉത്തരം കാണുക(B) സോജൻ ജോസഫ്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

285. 2024 ലെ G-20 ഉച്ചകോടി നടക്കുന്ന രാജ്യം :

  1. (A)ഇന്ത്യ
  2. (B)ബ്രസീൽ
  3. (C)കാനഡ
  4. (D)അമേരിക്ക
ഉത്തരം കാണുക(B) ബ്രസീൽ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

286. 2024 ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ :

  1. (A)9
  2. (B)8
  3. (C)7
  4. (D)6
ഉത്തരം കാണുക(D) 6

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

287. 2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ തെറ്റായത് കണ്ടെത്തുക :

  1. (A)നീരജ് ചോപ്ര : വെങ്കല മെഡൽ (ജാവലിൻ ത്രോ)
  2. (B)മനു ഭാക്കർ : വെങ്കല മെഡൽ (10 മീറ്റർ എയർ പിസ്റ്റൽ)
  3. (C)സ്വപ്നിൽ കുശാലെ : വെങ്കല മെഡൽ (50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്)
  4. (D)ഇന്ത്യൻ മെൻസ് ഹോക്കി ടീം : വെങ്കല മെഡൽ
ഉത്തരം കാണുക(A) നീരജ് ചോപ്ര : വെങ്കല മെഡൽ (ജാവലിൻ ത്രോ)

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

288. ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ദ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :

  1. (A)റഷ്യ-ഉക്രയിൻ
  2. (B)പോളണ്ട്-ഉക്രയിൻ
  3. (C)ഉക്രയിൻ-ജർമ്മനി
  4. (D)റഷ്യ-പോളണ്ട്
ഉത്തരം കാണുക(B) പോളണ്ട്-ഉക്രയിൻ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

289. ഈ അടുത്തകാലത്ത് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഒരു പദ്ധതിയാണ് യു പി എസ്സ്. ഇത് എന്താണ്?

  1. (A)ഒരു ഇൻഷുറൻസ് പദ്ധതി
  2. (B)ഭവനനിർമ്മാണ പദ്ധതി
  3. (C)വിദ്യാഭ്യാസ പദ്ധതി
  4. (D)പുതിയ പെൻഷൻ പദ്ധതി
ഉത്തരം കാണുക(D) പുതിയ പെൻഷൻ പദ്ധതി

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

290. ആനന്ദ് എകർഷി ഈ സമീപകാലത്ത് വാർത്തയിൽ ഇടം നേടിയ വ്യക്തിയാണ്. എന്തുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്?

  1. (A)മികച്ച നോവലിസ്റ്റിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം
  2. (B)മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം
  3. (C)മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
  4. (D)മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം
ഉത്തരം കാണുക(C) മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

291. കേരളത്തിൽ നിന്ന് എത്ര കായികതാരങ്ങളാണ് ഈ തവണത്തെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്തത്?

  1. (A)9
  2. (B)7
  3. (C)1
  4. (D)10
ഉത്തരം കാണുക(B) 7

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

292. കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം :

  1. (A)സജന സജീവൻ
  2. (B)രേഖാ ശർമ്മ
  3. (C)ആശാ ശോഭന
  4. (D)മിന്നുമണി
ഉത്തരം കാണുക(D) മിന്നുമണി

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 45

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

293. UNESCO യുടെ സാഹിത്യനഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം :

  1. (A)തൃശ്ശൂർ
  2. (B)കൊച്ചി
  3. (C)തിരുവനന്തപുരം
  4. (D)കോഴിക്കോട്
ഉത്തരം കാണുക(D) കോഴിക്കോട്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

294. കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകീകൃതമായ തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു?

  1. (A)തന്മുദ്ര
  2. (B)തനിമ
  3. (C)വിനിമയ
  4. (D)വിഭിന്ന
ഉത്തരം കാണുക(A) തന്മുദ്ര

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

295. വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?

  1. (A)കുരുവിയ്ക്കൊരു കൂട്
  2. (B)നാട്ടുമാവും തണലും
  3. (C)എന്റെ മരം
  4. (D)എന്റെ അങ്ങാടിക്കുരുവിയ്ക്ക്
ഉത്തരം കാണുക(A) കുരുവിയ്ക്കൊരു കൂട്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

296. ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :

  1. (A)ആരിഫ് മുഹമ്മദ് ഖാൻ
  2. (B)നവാസ് ഷെരീഫ്
  3. (C)ഇംറാൻ ഖാൻ
  4. (D)മുഹമ്മദ് യൂനുസ്
ഉത്തരം കാണുക(D) മുഹമ്മദ് യൂനുസ്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 65

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

297. ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്?

  1. (A)മെഡിക്കൽ വിദ്യാഭ്യാസം
  2. (B)സ്കൂൾ വിദ്യാഭ്യാസം
  3. (C)വിദൂര വിദ്യാഭ്യാസം
  4. (D)സാങ്കേതിക വിദ്യാഭ്യാസം
ഉത്തരം കാണുക(B) സ്കൂൾ വിദ്യാഭ്യാസം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 66

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

298. 2024 ലെ ലോകാരോഗ്യ ദിന പ്രമേയം എന്ത്?

  1. (A)ഒരു നല്ല ലോകത്തിനായി ഒരുമിച്ച്
  2. (B)എല്ലാവർക്കും ആരോഗ്യം
  3. (C)നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം
  4. (D)എന്റെ ആരോഗ്യം, എന്റെ അവകാശം
ഉത്തരം കാണുക(D) എന്റെ ആരോഗ്യം, എന്റെ അവകാശം

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

299. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?

  1. (A)ഹരിതകേരളം മിഷൻ
  2. (B)ആർദ്രം മിഷൻ
  3. (C)ലൈഫ് മിഷൻ
  4. (D)ജീവനം മിഷൻ
ഉത്തരം കാണുക(B) ആർദ്രം മിഷൻ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

300. മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്നവർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?

  1. (A)പ്രതീക്ഷാഭവൻ
  2. (B)പ്രത്യാശ ഭവൻ
  3. (C)ആശാഭവൻ
  4. (D)പ്രിയ ഹോം
ഉത്തരം കാണുക(C) ആശാഭവൻ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ആനുകാലികം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (32 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം