Kerala

പൊതുസ്ഥലത്തെ പ്രചാരണ ബോർഡ്: ഹൈക്കോടതി വിധി മറികടക്കാൻ ചട്ടഭേദഗതിക്കൊരുങ്ങി സർക്കാർ

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ചട്ടഭേദഗതിക്ക് ഒരുങ്ങി സർക്കാർ. നിയമവിധേയമായ സാമഗ്രികൾ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉൾക്കൊണ്ട് ബോർഡുകൾ വെക്കാൻ നിയമഭേദഗതി പരിഗണനയിലാണെന്ന് മന്ത്രി എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് ഹൈക്കോടതി വിധി പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് സർക്കാർ ചട്ട ഭേദഗതിക്ക് ഒരുങ്ങുന്നത്. ആദ്യം ഓർഡിനൻസ് ഇറക്കി അടുത്ത സഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് സർക്കാർ ആലോചിക്കുന്നത്

പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമനിർമാണം വേണമെന്ന് ഇ കെ വിജയന്റെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി. കോടതിവിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഭേദഗതി വരുമെന്നും അത് വകുപ്പുകളുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!