Kerala
ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്തിന്റെ തീരുമാനപ്രകാരം പ്രകാശ് ജാവദേക്കറാണ് കോർ കമ്മിറ്റി യോഗത്തിൽ നിർദേശം മുന്നോട്ടുവെച്ചത്
തുടർന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ രാജീവ് ചന്ദ്രശേഖർ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരത്തിൽ എത്താൻ സാധിക്കട്ടെയെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളം ബിജെപിക്ക് ബാലികേറാമല അല്ലെന്ന് സ്ഥാനമൊഴിയുന്ന കെ സുരേന്ദ്രൻ പറഞ്ഞു.