Kerala
റേഷൻ അരിയുടെ വില വർധിപ്പിക്കാൻ ശുപാർശ; നാല് രൂപയിൽ നിന്ന് 6 രൂപയാകും

റേഷൻ അരിക്ക് വില കൂട്ടാൻ ശുപാർശ. നീല റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വില നാല് രൂപയിൽ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാനാണ് വില വർധിപ്പിക്കുന്നത്.
പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. 3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും സമിതി ശുപാർശ ചെയ്തു. മൂന്നംഗ വിദഗ്ധ സമിതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെന്നും പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശുപാർശയിൽ പറയുന്നു.