Saudi Arabia

ഉംറക്ക് പോയ റിട്ട. അധ്യാപിക മക്കയില്‍ മരിച്ചു

മക്ക: വണ്ടൂരില്‍നിന്നും ഉംറ നിര്‍വഹിക്കാനായി പോയ വണ്ടൂര്‍ ചെറുകോട് സ്വദേശിനിയായ റിട്ട. അധ്യാപിക മക്കയില്‍ മരിച്ചു. ഏലംകുളവന്‍ സുബൈദ(63) ആണ് മക്കയില്‍വെച്ച് മരിച്ചത്. ഡിസംബര്‍ നാലിന് ആയിരുന്നു സുബൈദ മക്കയിലേക്ക് പുറപ്പെട്ടത്. 19ന് മടങ്ങാന്‍ നിശ്ചയിച്ചെങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ്: കടമ്പോടന്‍ അബ്ദുല്‍കരീം(വണ്ടൂര്‍ വനിത ഇസ്‌ലാമിയ കോളജ് റിട്ട. അധ്യാപകന്‍). മകന്‍: ഫാസില്‍. മരുമകള്‍: സജ്‌ല. സുബൈദയെ മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!