Kerala
ഇന്ദിരാഗാന്ധിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസ്: ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനായ ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെ (42) റിമാൻഡ് ചെയ്തു. ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ഒരു പോസ്റ്റ് പങ്കുവെച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മെയ് 16-ന് ഉണ്ണികൃഷ്ണൻ പങ്കുവെച്ച പോസ്റ്റ് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സൈബർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് ഷൊർണൂർ പോലീസിന് കൈമാറുകയായിരുന്നു.
മനഃപൂർവം ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. ബിഎൻഎസ് 2023, 353(1) ബി, 192 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.