സഈദ് അബ്ദുല്ല അല്‍ ഖത്താല്‍ അന്തരിച്ചു
ദുബൈ: വ്യാപാര പ്രമുഖനായ സയീദ് അബ്ദുല്ല അല്‍ ഖത്താല്‍ അല്‍ മുഹൈരി (62) അന്തരിച്ചു. മനുഷ്യ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ജീവിച്ചിരിക്കേ വാഴ്ത്തപ്പെട്ട ഇദ്ദേഹം രാജ്യത്തെ സ്വദേശി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. അല്‍ അവീര്‍ പഴം പച്ചക്കറി മാര്‍ക്കറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധ വ്യാപാര കേന്ദ്രങ്ങളുടെ പ്രധാനപ്പെട്ട കാര്യദര്‍ശിയായിരുന്നു.
പഴം പച്ചക്കറി വ്യാപാര രംഗത്തെ പ്രമുഖ മലയാളി മുഖമായ എഎകെ ഇന്റര്‍നാഷ്‌നല്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കുവഹിച്ചത് അല്‍ ഖത്താല്‍ ആയിരുന്നു.
രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്ന അല്‍ മുഹൈരി സ്വദേശി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് രാജ്യം മുഴുവന്‍ വിപണി കണ്ടെത്തുന്നതില്‍ വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. രാജ്യത്തെ കര്‍ഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനായി ഇദ്ദേഹം സൃഷ്ടിച്ച സമാനതകളില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയായിരുന്നു അവീറിലെ മാര്‍ക്കറ്റ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സയീദ് അബ്ദുല്ല അല്‍ ഖത്താല്‍ കഴിഞ്ഞ ദിവസമാണ് ഇഹലോകവാസം വെടിഞ്ഞത്.
പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സകല മനുഷ്യരോടും അനുകമ്പയോടെ പെരുമാറിയിരുന്ന ഈ മനുഷ്യന്‍ വിവിധ രാജ്യങ്ങളില്‍ നിരവധി പള്ളികളുടെ നിര്‍മാണത്തിനും നേതൃത്വം നല്‍കിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന് സമാനതകളില്ലാത്ത ഒരു കൈതാങ്ങുതന്നെയാണ് ഇ്‌ദ്ദേഹത്തിന്റെ വിയോഗത്തോടെ ഇല്ലാതായിരിക്കുന്നത്.