റാപ് ചെയ്യേണ്ടെന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന; സംഘ്പരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ലെന്ന് വേടൻ

സംഘ്പരിവാർ ആക്രമണത്തിനെതിരെ പ്രതികരിച്ച് റാപ്പർ വേടൻ. വേടൻ റാപ് ചെയ്യേണ്ടെന്ന തിട്ടൂരമാണ് കെ പി ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത്. റാപ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. സംഘ്പരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ലെന്നും വേടൻ പറഞ്ഞു
തന്നെ വിഘടനവാദിയാക്കാൻ മനപ്പൂർവം ശ്രമം നടക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദ ശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കലുള്ളത്. ദളിതർ ഇത് ചെയ്താൽ മതിയെന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. തന്റെ പക്കൽ നിന്നും പിടിച്ച പുലിപ്പല്ല് എവിടെയെന്ന് അറിയില്ലെന്നും വേടൻ പറഞ്ഞു
അതേസമയം വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യ പത്രാധിപർ എൻആർ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസ്.