ആരോപണവിധേയന് പറയാനുള്ളത് കേൾക്കും; മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സതീശൻ പറഞ്ഞു. ആരോപണം ഉന്നയിച്ച റിനി മകളെ പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു
എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കും. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സതീശന് കടുത്ത അതൃപ്തിയുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. ഒരു മെസേജ് അയച്ചാൽ തൂക്കിക്കൊല്ലാൻ കഴിയില്ല. വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ല. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്
പരാതി പാർട്ടി പരിശോധിക്കും. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടെയുള്ള പരാതി ഇപ്പോഴാണ് വരുന്നത്. ആരോപണവിധേയന് പറയാനുള്ളത് കൂടി കേട്ട് നടപടിയെടുക്കുമെന്നും സതീശൻ പറഞ്ഞു.