Saudi Arabia
സഊദി ബാലികയെ ക്രൂരമായി കൊന്ന രണ്ടാനച്ഛന്റെ വധശിക്ഷ നടപ്പാക്കി
റിയാദ്: സഊദി ബാലികയെ ദണ്ഡ് ഉപയോഗിച്ച് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന്റെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
സ്വദേശിയായ മുഹമ്മദ് ബിന്‍ സഊദ് ബിന്‍ ഉമര്‍ അല്‍ സഹ്‌യാന്‍ അല്‍ ശഹ്‌റാനിയുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയത്. ബാലികയായ കാദി ബിന്‍ത് അബ്ദുല്‍ഹക്കീം ബിന്‍ ഫഹദ് അല്‍ അനസിയാണ് രണ്ടാനച്ഛന്റെ ക്രൂരതക്കി ഇരയായി കൊല്ലപ്പെട്ടത്.