Dubai
അല്‍ അവീര്‍ രണ്ടില്‍ പുതിയ പാര്‍ക്ക് തുറന്നു

ദുബൈ: അല്‍ അവീര്‍ രണ്ട് മേഖലയില്‍ പുതിയ പാര്‍ക്ക് യാഥാര്‍ഥ്യമാക്കി ദുബൈ നഗരസഭ. 10,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്ക് ഇന്നലെയാണ് തുറന്നുകൊടുത്തത്. എല്ലാവര്‍ക്കും ഏത് സയമത്തും പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ ലക്ഷ്യമിട്ട് ചുറ്റുമതില്‍ കെട്ടാതെയാണ് ഇതിന്റെ രൂപകല്‍പന. നഗരത്തിലെ ഹരിത സ്ഥലം വര്‍ധിപ്പിക്കാനും സൗഹൃദാന്തരീക്ഷം പരിപോഷിപ്പിക്കാനും വേണ്ടിയാണ് പാര്‍ക്ക് പണികഴിപ്പിച്ചിരിക്കുന്നതെന്ന് ദുബൈ നഗരസഭാധികൃതര്‍ വിശദീകരിച്ചു.
പ്രദേശിക മരങ്ങളായ ഗാഫ്, അല്‍ ശുരൈഷ്, പ്ലുമേറിയ, വൈക്‌സ്, അല്‍ ബിസിയ എന്നിവയാണ് ഇവിടെ ഗ്രീന്‍ സ്‌പെയ്‌സ് നിലനിര്‍ത്താനായി വെച്ചുപിടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ജോഗിങ് ആന്റ് എക്‌സേസൈസ് ട്രാക്ക്, ഫിറ്റ്‌നസ് എക്യുപ്‌മെന്റ് എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.