World
വാഷിംഗ്ടണിൽ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു

വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്.
കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്. വളരെ അടുത്ത് നിന്നാണ് വെടിയുതിർത്തത്. കൊലപാതകത്തിന് പിന്നിൽ രണ്ട് പേരാണെന്നാണ് നിഗമനം.
ഇതിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരം. ഏലിയാസ് റോഡ്രിഗസ് എന്ന 30കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഫ്രീ പലസ്തീൻ എന്ന മുദ്രവാക്യം മുഴക്കിയാണ് അക്രമികൾ വെടിയുതിർത്തത്.