Kerala

കുതിച്ചുയർന്ന് സ്വർണവില; സർവകാല റെക്കോർഡിൽ, 56,000ന് തൊട്ടരികെ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 160 രൂപ വർധിച്ചതോടെയാണ് റെക്കോർഡ് വീണ്ടും തിരുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി 55,840 രൂപയിലെത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ വർധിച്ച് 6980 രൂപയായി. ശനിയാഴ്ച സ്വർണവില 55,680 രൂപയിലെത്തിയിരുന്നു. മെയിൽ രേഖപ്പെടുത്തിയ 55,120 രൂപയെന്ന റെക്കോർഡ് തിരുത്തിയാണ് സ്വർണവില കഴിഞ്ഞ ദിവസം കുതിച്ചത്

ഈ മാസം തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 16നാണ് സ്വർണവില വീണ്ടും 55,000 കടന്നത്.

 

Related Articles

Back to top button