Kerala

സിനിമ നിർത്തണമെന്ന് വിചാരിച്ചാൽ നിർത്തിയിരിക്കും; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജി സുരേഷ് കുമാർ

തിയേറ്ററുകൾ നഷ്ടത്തിലാണെന്നും സിനിമാ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ആവർത്തിച്ച് നിർമാതാവ് ജി സുരേഷ് കുമാർ. തങ്ങളുടെ സമരം സർക്കാരിനെതിരെയാണ്, താരങ്ങൾക്കെതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് പ്രതികരണം.

ആന്റണി പെരുമ്പാവൂരുമായി തനിക്ക് സംസാരിക്കേണ്ട കാര്യമില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായില്ല. സിനിമ നിർത്തണം എന്ന് വിചാരിച്ചാൽ നിർത്തിയിരിക്കും. കളക്ഷനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. കളക്ഷൻ രേഖകൾ മുഴുവനായും പുറത്തുവിടാനാണ് തീരുമാനം. ആന്റണിയുമായി ഇനി ഒരു ചർച്ചയ്ക്കുമില്ല അദ്ദേഹം വ്യക്തമാക്കി.

പ്രശ്നങ്ങൾ അമ്മയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും എല്ലാവർക്കുമുള്ളത് ഒരേ ഉത്തരവാദിത്തമെന്നും ജി സുരേഷ് കുമാർ വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!